
റോം: ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. മാർപാപ്പയ്ക്ക് കടുത്ത ശ്വാസതടസമുണ്ടായെന്ന് ഇന്നലെ രാത്രി വൈകി വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അനീമിയയ്ക്കൊപ്പം രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറഞ്ഞതായും കണ്ടെത്തി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ആരോഗ്യനില മോശമായെങ്കിലും ബോധമുണ്ടെന്നും ചാരുകസേരയിൽ ഇരുന്നെന്നും വത്തിക്കാൻ വ്യക്തമാക്കി. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരാഴ്ച കൂടിയെങ്കിലും ആശുപത്രിയിൽ തുടരണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. രോഗവിവരങ്ങൾ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ ഡോക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
രക്തത്തിലേക്ക് അണുബാധ വ്യാപിക്കുമോയെന്ന ആശങ്ക ഡോക്ടർമാർക്കുണ്ട്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ന്യുമോണിയ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |