SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

നഹിദ് ഇസ്ലാം രാജിവച്ചു ബംഗ്ലദേശിൽ വിദ്യാർഥികളുടെ രാഷ്ട്രീയ പാർട്ടി വരുന്നു

a

ധാക്ക : ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഉപദേഷ്ടാവും ഓഗസ്റ്റ് പ്രക്ഷോഭത്തിലെ പ്രധാന വിദ്യാർത്ഥി നേതാവുമായ നഹിദ് ഇസ്ലാം മുഹമ്മദ് യൂനുസ് സർക്കാരിൽ നിന്ന് രാജിവച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് യൂനുസിനെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് ഇസ്ലാം കാണുകയും രാജി കത്ത് കൈമാറുകയും ചെയ്തു. കഴിഞ്ഞ വർഷം മുഹമ്മദ് യൂനുസ് സർക്കാരിൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായിരുന്നു നഹിദ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രതിഷേധങ്ങളിൽ മുൻപന്തിയിൽ നിന്ന ബംഗ്ലാദേശി വിദ്യാർത്ഥികൾ ഈ ആഴ്ച പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നെതിന് പിന്നാലെയാണ് രാജി. കൺവീനർ എന്ന നിലയിൽ ഇസ്ലാം പാർട്ടിയെ നയിക്കുമെന്നാണ് പ്രതീക്ഷി. നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനുള്ളിൽ വിദ്യാർത്ഥി താൽപ്പര്യങ്ങൾക്കായി വാദിക്കുന്നതിൽ ഇസ്ലാം ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. പാർട്ടി പ്രഖ്യാപന സമ്മേളനം ഇന്ന് ധാക്കയിൽ നടക്കും. 2025 അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് യൂനുസ് നേരത്തെ പറഞ്ഞിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360