
യു.എൻ: യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ റഷ്യയ്‌ക്കൊപ്പം ചേർന്ന് യു.എസ്. റഷ്യൻ അധിനിവേശത്തെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തിൽ യു.എസ് എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് യു.എസ് റഷ്യയെ പിന്തുണച്ച് രംഗത്തെത്തുന്നത്. യുദ്ധത്തിന്റെ ഉത്തരവാദിത്വം റഷ്യക്ക് മേൽ ആരോപിച്ച് സൈനികരെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു പ്രമേയം. യു.എസിനൊപ്പം ഇസ്രയേൽ, ഉത്തരകൊറിയ തുടങ്ങിയ 18 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. 93 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 65 രാജ്യങ്ങളാണ് വിട്ടുനിന്നത്.
തിങ്കാളാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം
റഷ്യ-യുക്രെയ്ൻ യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണിത്.
യുദ്ധം ആരംഭിച്ച് മൂന്ന് വർഷം പൂർത്തിയാകുമ്പോഴാണ് ഇരുവരും ചർച്ച നടത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും
യുക്രെയ്നിലെ ധാതു ഖനിയിലേക്ക് യു.എസ് അനുമതി നൽകുന്ന കരാറിൽ ഒപ്പുവയ്ക്കാൻ സെലൻസ്കി യു.എസിലെത്തുമെന്നും ട്രംപ് പറഞ്ഞു. സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കിയും ട്രംപും തമ്മിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തിലെന്ന് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ റഷ്യ - യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള യു.എസ് ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധിച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ മാക്രോൺ പാരീസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേർന്നിരുന്നു.
ട്രംപ്- സ്റ്റാർമർ കൂടിക്കാഴ്ച
യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ബ്രിട്ടഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കൂടിക്കാഴ്ച്ച നാളെ വൈറ്റ് ഹൗസിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയുമായി ചർച്ച നടത്തുമെന്നും എന്നാൽ ചർച്ചയിൽനിന്ന് യൂറോപ്പിനെ മാറ്റി നിർത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന ട്രംപ്-മാക്രോൺ ചർച്ചകൾക്ക് ശേഷം യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ട് വഴിയുണ്ടെന്ന താൻ വിശ്വസിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |