SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

അഭയാർത്ഥി ക്യാമ്പ് തക‌ർത്ത് ഇസ്രയേൽ

a

ജനിൻ: വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയാകാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജയിൻ അഭയാ‌ർത്ഥി ക്യാമ്പ് തകർർത്ത് ഇസ്രയേൽ സേന. ഏകദേശം 40,000ത്തോ​ളം പേ​ർ ഇ​തി​ന​കം ജെ​നി​ൻ, തു​ൽ​ക​റേം ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്തു.

ഗാസ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് വെ​സ്റ്റ് ബാ​ങ്കി​​ൽ ഇ​സ്രയേ​ൽ കനത്ത ആക്രമണം നടത്തുകയാണ്. അ​ഭ​യാ​ർ​ഥി​ക​ളെ കൂ​ട്ട​മാ​യി ഒ​ഴി​പ്പി​ച്ച് സൈ​നി​ക സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാനാണ് നീക്കം.

ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് നി​ല​വി​ൽ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബു​ൾ​ഡോ​സ​റു​ക​ൾ ​ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ക്യാ​മ്പി​ലെ വീ​ടു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സൈ​ന്യം ത​ക​ർ​ക്കു​ന്ന​ത്. ഒ​രു ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള സ്ഥ​ല​ത്ത് വാ​ട്ട​ർ ടാ​ങ്കു​ക​ളും ജ​ന​റേ​റ്റ​റു​ക​ളും കൊ​ണ്ടു​വ​ന്ന് ദീ​ർ​ഘ​കാ​ല താ​വ​ള​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് സൈ​നി​ക എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സം​ഘം ന​ട​ത്തു​ന്ന​ത്. അതേസമയം

ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ച തടവുകാരുടെ അൽ അഖ്സ പള്ളിയിലെ പ്രവേശനം തടയാനൊരുങ്ങി ഇസ്രയേൽ. റമദാനിൽ പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നതിനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. മാർച്ച് ഒന്നിനാണ് റമദാൻ മാസം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഇസ്രയേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം റമദാന് മുന്നോടിയായി അൽ അഖ്സ പള്ളിയുടെ സുരക്ഷ ഇസ്രയേൽ വർധിപ്പിക്കുന്നുണ്ട്. 3000 പൊലീസുകാരെ ജറുസലേമിലേക്കും അൽ അഖ്സയിലേക്കുമുള്ള പാതയിലെ ചെക്ക് പോയിന്റുകളിൽ ഇസ്രയേൽ വിന്യസിക്കും. അൽ അഖ്സ പള്ളിയിൽ പ്രവേശിക്കാൻ പ്രതിദിനം 10000 പേർക്ക് മാത്രമേ പെർമിറ്റ് അനുവദിക്കുവെന്ന് ഇസ്രയേൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360