SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

മസ്‌കിന് 14 -ാമത്തെ കുഞ്ഞ് പിറന്നു

pic

ലോസ് ആഞ്ചലസ്: ടെസ്‌ല, സ്‌പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന് 14 -ാമത്തെ കുഞ്ഞ് പിറന്നു. സെൽഡൻ ലൈകാർഗസ് എന്നാണ് ആൺകുഞ്ഞിന് നൽകിയിട്ടുള്ള പേര്. പങ്കാളിയും മസ്കിന്റെ കമ്പനിയായ ന്യൂറാലിങ്കിലെ സ്‌പെഷ്യൽ പ്രോജക്ട്സ് ഡയറക്ടറുമായ ഷിവോൺ സിലിസാണ് (38) മാതാവ്.

ഷിവോൺ എക്സിലൂടെയാണ് വിവരം പുറത്തുവിട്ടത്. കുഞ്ഞിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിലിസുമായുള്ള ബന്ധത്തിലെ മസ്കിന്റെ നാലാമത്തെ കുഞ്ഞാണിത്. 2021ൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. കഴിഞ്ഞ വർഷം ആദ്യം മറ്റൊരു കുഞ്ഞും പിറന്നു.

കനേഡിയൻ എഴുത്തുകാരി ജസ്​റ്റിൻ വിൽസൺ, ബ്രിട്ടീഷ് നടി താലൂല റൈലി എന്നിവർ മസ്കിന്റെ മുൻ ഭാര്യമാരാണ്. മസ്കും കനേഡിയൻ ഗായിക ഗ്രിംസുമായുള്ള ബന്ധം 2021ൽ അവസാനിപ്പിച്ചിരുന്നു. 2002ലാണ് ജസ്​റ്റിൻ വിൽസനിൽ മസ്കിന് ആദ്യത്തെ കുഞ്ഞ് പിറന്നത്. 10 ആഴ്ച പ്രായമുള്ളപ്പോൾ ഈ കുഞ്ഞ് മരിച്ചു.

നിലവിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവാണ് മസ്‌ക്. ട്രംപ് രൂപീകരിച്ച കമ്മിഷനായ ഡോഷിന്റെ (DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേൽനോട്ടച്ചുമതല മസ്കിനാണ്. ഫെഡറൽ ഏജൻസികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികളിലാണ് ഡോഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, MUSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360