SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 AM IST

യുക്രെയിൻ യുദ്ധം: ഒരു മാസത്തെ വെടിനിറുത്തൽ നിർദ്ദേശിച്ച് ഫ്രാൻസും യു.കെയും

pic

ലണ്ടൻ: റഷ്യയും യുക്രെയിനും തമ്മിൽ ഒരു മാസത്തെ വെടിനിറുത്തൽ നിർദ്ദേശിച്ച് ഫ്രാൻസും യു.കെയും. കഴിഞ്ഞ ദിവസം ലണ്ടനിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി യൂറോപ്യൻ രാഷ്ട്രത്തലവൻമാർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. എന്നാൽ ഇതുസംബന്ധിച്ച് ഔപചാരിക കരാർ രൂപപ്പെടുത്തിയിട്ടില്ല.

റഷ്യ സത്യസന്ധമായി സമാധാനം ആഗ്രഹിക്കുന്നുണ്ടോ എന്ന് ഒരു മാസം കൊണ്ട് വ്യക്തമാക്കാമെന്നും സ്ഥിരം വെടിനിറുത്തലിനുള്ള കരാർ ഇതിനിടെ ചർച്ച ചെയ്യാമെന്നും ഫ്രാൻസ് പറഞ്ഞു. നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച ചെയ്തേക്കും.

കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പേരിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെലെൻസ്കിയുമായി വാക്കുതർക്കമുണ്ടായത് വിവാദമായിരുന്നു. അതേ സമയം,​ ഇന്നലെ പുലർച്ചെ 80ലേറെ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയെന്ന് യുക്രെയിൻ അറിയിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360