
പെഷാവർ: പാകിസ്ഥാനിൽ സൈനികത്താവളത്തെ ലക്ഷ്യമാക്കിയുണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒൻപത് മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. 25 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേർക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ടു കാറുകൾ ഭീകരവാദികൾ ഓടിച്ചുകയറ്റുകയായിരുന്നു. സൈനികത്താവളത്തിന്റെ മതിൽ തകർത്ത ശേഷം അഞ്ചോ ആറോ ഭീകരർ കന്റോൺമെന്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും ഇവരെ സൈനികർ വധിച്ചു. താലിബാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയ്ഷ് അൽ-ഫുർസാന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാൽ സൈന്യം ഇതുവരെ ഔദ്യോഗിക നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
സൂര്യാസ്തമയത്തിന് ശേഷമാണ് സ്ഫോടനങ്ങൾ നടന്നത്. റമാദാൻ മാസം ആരംഭിച്ചശേഷം പാകിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |