
വാഷിംഗ്ടൺ: തങ്ങളുടെ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള യു.എസ് തീരുമാനത്തിന് അതേ നാണയത്തിൽ മറുപടി നൽകി കാനഡയും ചൈനയും. 25 ശതമാനം താരിഫ് ചുമത്താനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോയാൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യു.എസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 107 ബില്യൺ യു. എസ് ഡോളറിന്റെ (ഏകദേശം 9.34 ലക്ഷം കോടി രൂപ) യു. എസ് ഉത്പന്നങ്ങൾക്കു പകരത്തിനു പകരം താരിഫ് ചുമത്തും.ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നെന്ന് ട്രൂഡോ വ്യക്തമാക്കി. 25 ശതമാനം തീരുവ ചുമത്തിയാൽ രാജ്യം അതിനെ നേരിടാൻ തയാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. അതേസമയം, ചൈനയും യു.എസ് ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തി. 10 മുതൽ ഏതാനും യു.എസ് ഉത്പന്നങ്ങൾക്ക് 10-15 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
താരിഫിൽ ആർക്കും ഇളവുണ്ടികില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി താരിഫ് കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വരുമെന്നും വ്യക്തമാക്കി. പിന്നാലെയാണ് കാനഡയും ചൈനയും യു.എസിന് താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്ന് 25 ശതമാനം താരിഫ് ചുമത്തുമെന്ന് കഴിഞ്ഞ മാസം യു.എസ് പ്രഖ്യാപിച്ചിരുന്നു. ശേഷം ഒരു മാസത്തേക്ക് നടപടികൾ ട്രംപ് മരവിപ്പിച്ചിരുന്നു. മരവിപ്പിക്കൽ കാലാവധി കഴിഞ്ഞതോടെയാണ് ഇളവില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനൊപ്പം തന്നെ ചൈനക്കെതിരെ 10 ശതമാനം അധിക താരിഫും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് യു.എസ് ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |