
വാഷിംഗ്ടൺ: സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു സ്പേസ്എക്സ് റദ്ദാക്കി.
സ്പേയ്സ് എക്സിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പരീക്ഷണം റദ്ദാക്കിയത് അറിയിച്ചത്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുൻപാണു മിഷൻ കൺട്രോളർമാർ പരീക്ഷണം നിർത്തിയത്. എന്നാൽ എന്താണു പ്രശ്നമെന്ന് സ്പേസ് എക്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏഴാം പരീക്ഷണം ബഹിരാകാശത്തുവച്ചു പൊട്ടിത്തെറിച്ചിരുന്നു. കരീബിയന് മുകളിൽ പൊട്ടിത്തെറിച്ച പേടകത്തിന്റെ അവശിഷ്ടങ്ങൾ തുർക്കികളുടെയും കൈക്കോസിന്റെയും മുകളിലേക്ക് തീജ്വാലകൾ വർഷിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ലോകത്തിൽ തന്നെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റായ സ്റ്റാർഷിപ്പ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. നാല് കൃത്രിമ ഉപഗ്രഹങ്ങളുമായി സ്റ്റാർഷിപ്പ് ടെക്സസിൽനിന്നു വിക്ഷേപിക്കേണ്ടതായിരുന്നു, എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചാൽ വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്നു സ്പേസ്എക്സ് സൂചിപ്പിച്ചു.
ജോ ബൈഡൻ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് സ്‌പേസ് എക്‌സിന്റെ സുരക്ഷയും പാരിസ്ഥിതിക ആശങ്കകളും സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) അമിതമായി പരിശോധന നടത്തുന്നുവെന്നു ഇലോൺ മസ്‌ക് ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |