SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 AM IST

കാശ്‌മീരിന്റെ മോഷ്‌ടിച്ച ഭാഗം പാകിസ്ഥാൻ തിരികെ തരണം: ജയശങ്കർ

pic

ലണ്ടൻ: കാശ്മീർ പ്രശ്‌നം ഭൂരിഭാഗവും പരിഹരിച്ചെന്നും മോഷ്ടിച്ച ഭൂമി പാകിസ്ഥാൻ തിരികെ നൽകുകയാണ് ഇനി വേണ്ടതെന്നും വിദേശകാര്യമന്ത്റി എസ്. ജയശങ്കർ. പാകിസ്ഥാൻ നിയമവിരുദ്ധമായി അധിനിവേശം നടത്തിയ കാശ്മീരിന്റെ ഭാഗം തിരികെ നൽകുന്നതോടെ പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിലുള്ള അദ്ദേഹം ചാത്തം ഹൗസിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

ആർട്ടിക്കിൾ 370 നീക്കിയത് കാശ്മീരിലെ പ്രശ്ന പരിഹാരത്തിന്റെ ആദ്യ പടിയായിരുന്നെന്നും വ്യക്തമാക്കി. കാശ്മീരിന്റെ സാമ്പത്തിക വളർച്ച, തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ജയശങ്കറിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360