
വാഷിംഗ്ടൺ : തന്നെ ഇന്ത്യയ്ക്ക് വിട്ടു നൽകരുതെന്ന ആവശ്യവുമായി യു.എസ് സുപ്രീം കോടതിയെ സമീപിച്ച് മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനി - കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ (64). യു.എസ് സർക്കാരിന്റെ നീക്കം സ്റ്റേ ചെയ്യണമെന്നാണ് ഇയാളുടെ ആവശ്യം. ഇന്ത്യയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാർക്കിൻസൺസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ തനിക്കുണ്ടെന്നും അപേക്ഷയിൽ പറയുന്നു.
പാക് ആർമിയിലെ മുൻ ഡോക്ടറാണ് റാണ. യു.എസ് - ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറുക. ഇയാൾ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ യു.എസിന് കൈമാറിയിരുന്നു. 2008 നവംബർ 26ലെ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്‌കർ ഭീകരരെ സഹായിച്ചതിനും 2013ൽ റാണയ്ക്ക് ഷിക്കാഗോ കോടതി 14 വർഷം തടവ് വിധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |