SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 AM IST

താരിഫ്: മെക്‌സിക്കോയ്‌ക്ക് ആശ്വാസം

pic

വാഷിംഗ്ടൺ: മെക്സിക്കോയ്ക്ക് താരിഫ് ഇളവ് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിന് കീഴിൽ വരുന്ന ഇറക്കുമതികൾക്ക് ഏപ്രിൽ 2 വരെ മെക്സിക്കോ യു.എസിൽ താരിഫ് നൽകേണ്ടതില്ലെന്ന് ട്രംപ് അറിയിച്ചു. മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് നീക്കം. കനേഡിയൻ ഇറക്കുമതികൾക്കുള്ള താരിഫിനും ഇളവ് ലഭിച്ചേക്കുമെന്നാണ് സൂചന. മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫാണ് ട്രംപ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 4നായിരുന്നു താരിഫ് നിലവിൽ വരേണ്ടിയിരുന്നതെങ്കിലും ഒരു മാസത്തെ സാവകാശം ഇരുരാജ്യങ്ങൾക്കും നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360