
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തുന്നത് യു.എസ് നിറുത്തിവച്ചെന്ന് റിപ്പോർട്ട്. ഉയർന്ന ചെലവ് മൂലമാണ് നടപടിയെന്നാണ് സൂചന. ഇതു സംബന്ധിച്ച് യു.എസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നാടുകടത്തലിന് സൈനിക വിമാനം ഉപയോഗിക്കുന്നത് ദീർഘ കാലത്തേക്ക് നിറുത്തിവയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 1നാണ് നാടുകടത്തലിന് അവസാനമായി ഒരു സൈനിക വിമാനം ഉപയോഗിച്ചത്.
ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് യു.എസ് അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങിയത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ കുടിയേറ്റക്കാരുമായി വിമാനങ്ങൾ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |