
കീവ്: യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിനുമായി ധാരണയിലെത്തും വരെ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങളും താരിഫും ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ പുലർച്ചെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ റഷ്യൻ ആക്രമണത്തെ ചെറുക്കാൻ യുക്രെയിൻ സൈന്യം ആദ്യമായി ഫ്രഞ്ച് നിർമ്മിത മിറാഷ് ജെറ്റുകൾ ഉപയോഗിച്ചിരുന്നു. നാല് കുട്ടികൾ അടക്കം 18 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |