
ന്യൂയോർക്ക്: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണം പരാജയം. ടെക്സസിലെ ബോക ചികയിലെ സ്റ്റാർ ബേസിൽ ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 5നായിരുന്നു പരീക്ഷണം. സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് പേടകം (അപ്പർ സ്റ്റേജ്) എന്നീ ഭാഗങ്ങൾ ചേർന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റ്.
വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ സ്റ്റാർഷിപ്പ് പേടകം പൊട്ടിത്തെറിക്കുകയായിരുന്നു. സൂപ്പർ ഹെവി ബൂസ്റ്റർ ഭാഗം, ലോഞ്ച് പാഡിൽ തന്നെ വിജയകരമായി തിരികെ ലാൻഡ് ചെയ്തിരുന്നു. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാൻ ഫ്ലോറിഡയുടെ ഭാഗങ്ങളിലെ വ്യോമഗതാഗതം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താത്കാലികമായി നിറുത്തിവച്ചിരുന്നു.
ജനുവരിയിൽ നടന്ന സ്റ്റാർഷിപ്പിന്റെ ഏഴാമത്തെ പരീക്ഷണവും പൊട്ടിത്തെറിയിൽ കലാശിച്ചിരുന്നു. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് സ്റ്റാർഷിപ്പിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |