SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

​മാ​ർ​പാ​പ്പ ചികിത്സയോട് നന്നായി പ്രതികരിക്കുന്നു: വത്തിക്കാൻ

pic

റോം: ഗുരുതരാവസ്ഥയിൽ തുടരുന്ന ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ ചികിത്സയോട് നന്നായി പ്രതികരിക്കുന്നതായി വത്തിക്കാൻ വൃത്തങ്ങൾ. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എന്നാൽ വീണ്ടും ശ്വാസതടസം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലും അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാലും ആശങ്ക ഒഴിഞ്ഞിട്ടില്ല. പകൽ സമയങ്ങളിൽ ഉയർന്ന ഓക്സിജൻ തെറാപ്പിയും രാത്രി വെന്റിലേറ്റർ സഹായവും അദ്ദേഹത്തിന് തുടരുന്നുണ്ട്.

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കുന്നതായി ഇന്നലെ വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ മാർപാപ്പ പറയുന്നു. തനിക്കായി പ്രാർത്ഥിക്കുന്നവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയ്ക്ക് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360