SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്കുകപ്പലും കൂട്ടിയിടിച്ചു  32 പേർക്ക് പരിക്ക്

pic

ലണ്ടൻ: വടക്കൻ കടലിൽ (നോർത്ത് സീ) എണ്ണ ടാങ്കറും ചരക്കുകപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരണം സംബന്ധിച്ച് വ്യക്തതയില്ല. പരിക്കേറ്റവരിൽ 20ലേറെ പേർ ടാങ്കറിലുണ്ടായിരുന്നതാണെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നുമാണ് വിവരം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 3.30ഓടെ ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ തീരത്തിന് സമീപമായിരുന്നു സംഭവം.

നങ്കൂരമിട്ടുകിടന്ന അമേരിക്കൻ എണ്ണ ടാങ്കറായ സ്റ്റെനാ ഇമ്മാകുലേറ്റിലേക്ക് റോട്ടർഡാമിലേക്ക് പോവുകയായിരുന്ന പോർച്ചുഗീസ് ചരക്കുകപ്പലായ സോളോംഗ് ഇടിക്കുകയായിരുന്നു. പിന്നാലെ ഇരുകപ്പലുകളിലും തീപിടിത്തമുണ്ടായി. ടാങ്കറിലുണ്ടായിരുന്ന ജെറ്റ് ഫ്യുവൽ (ഗ്യാസ് ടർബൈൻ എൻജിനുള്ള വിമാനങ്ങളിൽ ഉപയോഗിക്കുന്നത്) കടലിലേക്ക് ചോർന്നു.

അടിയന്തര ഘട്ടങ്ങളിൽ ഇന്ധനം എത്തിക്കുന്നതിന് യു.എസ് സൈന്യം ഉപയോഗിക്കുന്ന പത്ത് കപ്പലുകളിൽ ഒന്നാണ് സ്റ്റെനാ ഇമ്മാകുലേറ്റ്. ബ്രിട്ടീഷ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360