
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്കുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കനേഡിയൻ പ്രവിശ്യയായ ഒന്റേറിയോ യു.എസിന്റെ വടക്കൻ സ്റ്റേറ്റുകളിലേക്കുള്ള വൈദ്യുതി വിതരണത്തിന് 25 ശതമാനം താരിഫ് ചുമത്തിയതിന് തിരിച്ചടിയായിട്ടാണ് ട്രംപിന്റെ നീക്കം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര പിരിമുറുക്കം ശക്തമാവുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |