
വാഷിംഗ്ടൺ: യു.എസിൽ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു. കൊളറാഡോ സ്പ്രിംഗ്സിൽ നിന്ന് 172 യാത്രക്കാരുമായി പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ എൻജിനിലിലാണ് തീപിടിച്ചത്. ചിറകുകളിലൂടെ യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. എല്ലാവരും സുരക്ഷിതരാണ്. 12 പേർക്ക് നിസാര പരിക്കുണ്ട്. ടെക്സസിലേക്ക് പോയ വിമാനം എൻജിനിൽ തകരാറുണ്ടെന്ന സംശയത്തെ തുടർന്ന് യാത്രാമദ്ധ്യേ ഡെൻവറിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ലാൻഡ് ചെയ്ത് റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |