
ബാഗ്ദാദ്: ഐസിസ് ഭീകര സംഘടനയുടെ മുതിർന്ന നേതാവ് അബു ഖദീജ കൊല്ലപ്പെട്ടു. 'ഇറാക്കിലെ ഏറ്റവും അപകടകാരിയായ ഭീകരൻ" എന്നാണ് ഇയാൾ അറിയപ്പെടുന്നത്. യു.എസിന്റെ നേതൃത്വത്തിലെ സഖ്യസേനയുടെ സഹായത്തോടെ ഇറാക്കി സുരക്ഷാ സേനയാണ് ഇയാളെ വധിച്ചത്. സംഘടനയിലെ മറ്റ് ചില അംഗങ്ങളും ഇയാൾക്കൊപ്പം കൊല്ലപ്പെട്ടു. അബ്ദുള്ള മക്കി മുസ്ലിഹ് അൽ-റിഫായ് എന്നാണ് ഇയാളുടെ ശരിക്കുമുള്ള പേര്. ആഗോളതലത്തിൽ ഐസിസ് നടത്തുന്ന ആക്രമണങ്ങൾക്ക് ഇയാൾ മേൽനോട്ടം വഹിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |