
റോം: ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രിവിടും. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദ്ദേഹത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. അതേ സമയം, ഇന്ന് ആശുപത്രിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യുമെന്ന് വത്തിക്കാൻ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് ശേഷം ആശുപത്രി മുറിയിലെ ജനാല വഴി പുറത്തുള്ള വിശ്വാസികളെ അദ്ദേഹം അനുഗ്രഹിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിലെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |