SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

വിലക്കയറ്റം രൂക്ഷം: ദക്ഷിണ കൊറിയയിൽ നിന്ന് മുട്ട ഇറക്കുമതിക്ക് യു.എസ്

pic

വാഷിംഗ്ടൺ: വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ ദക്ഷിണ കൊറിയയിൽ നിന്നും തുർക്കിയിൽ നിന്നും ലക്ഷക്കണക്കിന് മുട്ട ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിൽ യു.എസ്. മറ്റ് രാജ്യങ്ങളുമായും യു.എസ് ചർച്ച നടത്തുന്നുണ്ടെന്ന് അധികൃതർ പറയുന്നു. 2022 മുതൽ യു.എസിലുണ്ടായ പക്ഷിപ്പനി വ്യാപനമാണ് മുട്ടയുടെ വില കുതിക്കാൻ കാരണമായത്.

കോഴികളും ടർക്കികളും അടക്കം 16.3 കോടി പക്ഷികൾ, വൈറസ് ബാധിച്ച് ചത്തുപോവുകയോ വ്യാപനം തടയാൻ കൊന്നൊടുക്കപ്പെടുകയോ ചെയ്തു. ഫാമുകൾ നഷ്ടത്തിലായതോടെ മുട്ടയുടെ വില ഉയർന്നു. സൂപ്പർ മാർക്കറ്റുകളിൽ മുട്ട കിട്ടാനില്ലാത്ത അവസ്ഥയാണ്. റെസ്റ്റോറന്റുകളിൽ മുട്ട വിഭവങ്ങൾക്ക് തീവിലയും. ഇക്കൊല്ലം ആദ്യം ഡസന് 4.95 ഡോളറായിരുന്നു (432 രൂപ) മുട്ട വില.

ചില നഗരങ്ങളിൽ ഒരു ഡസൻ മുട്ടയ്ക്ക് 10 ഡോളർ വരെ എത്തി. മുട്ട വില കുതിച്ചുയരാൻ കാരണം ജോ ബൈഡൻ സർക്കാരിന്റെ കീഴിലുണ്ടായ സാമ്പത്തിക ദുരന്തമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തുന്നു. പക്ഷിപ്പനിയെ നേരിടാൻ 100 കോടി ഡോളറിന്റെ പദ്ധതി അടുത്തിടെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360