SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

ഹീത്രോ: സർവീസുകൾ പുനരാരംഭിച്ചു

pic

ലണ്ടൻ: ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണഗതിയിലായി. വൈദ്യുതി വിതരണം മുടങ്ങിയതോടെ വെള്ളിയാഴ്ച വിമാനത്താവളം താത്കാലികമായി അടയ്ക്കുകയും 1,350ലേറെ വിമാനങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതി നൽകുന്ന സമീപത്തെ സബ്സ്റ്റേഷനിൽ വൻ തീപിടിത്തമുണ്ടായത്.

തുടർന്ന് വിമാനത്താവളത്തിന്റെ രണ്ടും നാലും ടെർമനിലുകളിലേക്കും സമീപത്തെ 5,000 വീടുകളിലേക്കുമുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി നാഷണൽ ഗ്രിഡ് അറിയിച്ചു. വിമാനത്താവളം അടച്ചത് 2 ലക്ഷത്തോളം യാത്രക്കാരെയാണ് ബാധിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പ്രവർത്തനം ഭാഗികമായി തുടങ്ങിയിരുന്നു. അതേ സമയം, പ്രവർത്തനം തടസപ്പെട്ടത് മൂലം യാത്രക്കാർക്കും വിമാനത്താവളത്തിനുമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദിവസങ്ങളോളം വേണ്ടി വന്നേക്കുമെന്നാണ് നിഗമനം. ബ്രിട്ടീഷ് എയർവേയ്സിന്റെ 80 വിമാനങ്ങൾ അടക്കം ഇന്നലെ നടത്തേണ്ടിയിരുന്ന നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360