SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

നിയമ പരിരക്ഷ റദ്ദാക്കും : യു.എസിൽ അഞ്ചര ലക്ഷം കുടിയേറ്റക്കാർ ആശങ്കയിൽ

pic

വാഷിംഗ്ടൺ: യു.എസിൽ 5,30,000 കുടിയേറ്റക്കാരുടെ താത്കാലിക നിയമ പരിരക്ഷ റദ്ദാക്കാൻ യു.എസ്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ നിയമ പരിരക്ഷയാണ് നിറുത്തലാക്കുന്നത്. അനധികൃത കുടിയേറ്റം തടയാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികളുടെ ഭാഗമായാണ് നീക്കം. ഏപ്രിൽ 24ന് നടപടി പ്രാബല്യത്തിൽ വരും. ഇതോടെ ഇവർ യു.എസ് വിടണം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. യു.എസിൽ സ്പോൺസർമാരുള്ള കുടിയേറ്റക്കാർക്ക് വിമാനമാർഗം രാജ്യത്തെത്താനും രണ്ട് വർഷം തങ്ങാനും അവസരം നൽകുന്ന മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ പരോൾ പ്രോഗ്രാമാണ് ട്രംപ് അവസാനിപ്പിക്കുന്നത്. ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയ പിന്നാലെ പദ്ധതി താത്കാലികമായി നിറുത്തിവച്ചിരുന്നു.

ബൈഡൻ കൊണ്ടുവന്ന ഇത്തരം പദ്ധതികൾ ഫെഡറൽ നിയമത്തിന്റെ അതിരുകൾ ലംഘിക്കുന്നതാണെന്ന് ട്രംപ് പറയുന്നു. റഷ്യൻ സംഘർഷത്തെ തുടർന്ന് യു.എസിൽ അഭയം തേടിയ 2,40,000 യുക്രെയിൻ പൗരന്മാർക്ക് നൽകിയ താത്കാലിക നിയമ പരിരക്ഷയും റദ്ദാക്കുന്നത് ട്രംപിന്റെ പരിഗണനയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360