SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

ഗാസയിൽ ഹമാസിനെതിരെ ജനം തെരുവിൽ

pic

ടെൽ അവീവ്: ഹമാസിനെതിരെ പ്രതിഷേധവുമായി പാലസ്‌തീനികൾ തെരുവിൽ. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് പേർ കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിൽ ഇറങ്ങി. ചിലർ ഹമാസ് തീവ്രവാദികളെന്ന മുദ്രാവാക്യങ്ങളും മുഴക്കി.

തങ്ങൾക്ക് സമാധാനം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിറങ്ങിയവരെ ഹമാസ് അനുകൂലികളെന്ന് കരുതുന്ന ആയുധധാരികൾ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതായും പറയുന്നു.

2023 ഒക്ടോബർ മുതൽ തുടരുന്ന ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 50,000 പിന്നിട്ടിരുന്നു. ഹമാസിനെതിരെ വളരെ അപൂർവ്വമായാണ് ഗാസയിൽ ഇത്തരത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. യുദ്ധത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് വടക്കൻ ഗാസയിലാണ്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും തകർന്നടിഞ്ഞു.

രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഈ മാസം 18 മുതൽ ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചിരുന്നു. വെടിനിറുത്തൽ കരാറിന്റെ തുടർച്ചയിൽ ധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് നടപടി. 24 മണിക്കൂറിനിടെ 38 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

ഗാസയുടെ ഭാവിയുടെ പേരിൽ മറ്റ് പാലസ്‌തീനിയൻ ഗ്രൂപ്പുകളിലും ഹമാസിനെതിരെ അതൃപ്തിയുണ്ട്. ഗാസയിലെ പാലസ്‌തീനികളുടെ ആവശ്യങ്ങളോട് പ്രതികരിക്കണമെന്ന് ഹമാസിനോട് ഫത്താഹ് പാർട്ടി ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിന്റെ ചുമതലയുള്ള പാലസ്തീനിയൻ അതോറിറ്റിയുടെ (പി.എ) നിയന്ത്രണം ഫത്താഹിനാണ്.

 ഹമാസ് ഭരണത്തിനെതിരെയുള്ള തുറന്ന പ്രതിഷേധങ്ങൾ ഇസ്രയേലിന്റെ നയം ശരിയെന്ന് തെളിയിക്കുന്നതാണ്.


- ബെഞ്ചമിൻ നെതന്യാഹു,

ഇസ്രയേൽ പ്രധാനമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360