SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

വേൾഡ് മലയാളി കൗൺസിൽ സമ്മേളനത്തിന് വിളംബരമായി

ff

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിലിന്റെ 14 -ാമത് ഗ്ലോബൽ ദ്വിവാർഷിക സമ്മേളനത്തിന് തലസ്ഥാനത്ത് വിളംബരമായി. സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മേളനത്തിന്റെ ലോഗോ എം. മുകേഷ് എം.എൽ.എ നോർക്ക സെക്രട്ടറി ഡോ.കെ. വാസുകിയ്ക്ക് നൽകി പ്രകാശനം ചെയ്തു. ബാങ്കോക്കിൽ ജൂലായ് 25 മുതൽ 28 വരെയാണ് കൗൺസിലിന്റെ സമ്മേളനം. പൊതുവേ ഉൾവലിയുന്ന പ്രകൃതമുള്ള മലയാളികൾ പോലും വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗമാകുമ്പോൾ മികച്ച നേതൃപാടവമുള്ള വ്യക്തിയായി മാറുമെന്ന് മുകേഷ് പറഞ്ഞു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസ് കമ്മിറ്റി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ കുട്ടികളോട് ‌ഡോക്ടറും എൻജിനിയറും ആകണമെന്ന് മാത്രമാണ് രക്ഷിതാക്കൾ പറയുന്നതെന്നും വിവിധ രാജ്യങ്ങളിലെ ഉന്നത പദവികളിലേക്കുള്ള അവസരങ്ങൾ അവർ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി കെ. വിജയചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ഡോ. എം.വി. പിള്ള, എസ്.എൻ. രഘുചന്ദ്രൻ നായർ, മുരുകൻ കാട്ടാക്കട, റാണി മോഹൻദാസ്, തങ്കമണി ദിവാകരൻ എന്നിവർ സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ട്രഷറർ ഷാജി മാത്യു സ്വാഗതവും ഗോബൽ കോൺഫറൻസ് കമ്മിറ്റി വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360