SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

ശുദ്ധ സംഗീതം കേട്ടു വളർന്ന കോഴി, വില 5,600 രൂപ !

pic

ബീജിംഗ് : ചൈനയിലെ ഷാങ്ങ്ഹായിയിലെ പ്രശസ്തമായ ഷാങ്ങ്ഹായി ക്ലബ് റെസ്റ്റോറന്റിലെ ഒരു ഹാഫ് ചിക്കൻ വിഭവത്തിന്റെ വിലകേട്ടാൽ ‌ഞെട്ടും. 480 യുവാൻ (5,600 രൂപ) ആണ് വിഭവത്തിന്റെ വില. ഇത്രയും ഉയർന്ന വില ഈടാക്കാൻ കാരണമെന്താണെന്ന് അറിയാമോ ? ശാസ്ത്രീയ സംഗീതം കേൾപ്പിച്ചാണത്രെ ഈ കോഴിയെ റെസ്റ്റോറന്റ് വളർത്തുന്നത്. ! അടുത്തിടെ റെസ്റ്റോറന്റ് സന്ദർശിച്ച ഒരു ഇൻഫ്ലുവൻസറാണ് രസകരമായ വിവരം പുറംലോകത്തെ അറിയിച്ചത്. വിഭവം കഴിച്ച ഇൻഫ്ലുവൻസർ വില കേട്ട് അമ്പരന്നു. 'നിങ്ങൾ എന്താ ഈ കോഴിയെ പാലു കൊടുത്തും പാട്ടു കേൾപ്പിച്ചുമാണോ വളർത്തിയത് ?" എന്ന് തമാശയ്ക്ക് റെസ്റ്റോറന്റ് ജീവനക്കാരോട് ചോദിക്കുകയും ചെയ്തു. 'അതെ " എന്നായിരുന്നു ജീവനക്കാരുടെ മറുപടി. 'സൺഫ്ലവർ ചിക്കൻ" എന്ന് പേരിട്ടിരിക്കുന്ന അപൂർവ്വ ചിക്കൻ ബ്രീഡാണ് ഇതെന്ന് ജീവനക്കാർ പറയുന്നു. തെക്കൻ ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ ഒരു ഫാമിൽ ശാസ്ത്രീയ സംഗീതം കേട്ടാണത്രെ ഇവയെ വളർത്തുന്നത്. ! പാല് കൊടുക്കില്ലെങ്കിലും സാധാരണ കോഴികളിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് ഇവയ്ക്ക് നൽകുക. സൂര്യകാന്തിയുടെ തണ്ടിൽ നിന്ന് ശേഖരിക്കുന്ന ഫ്രഷ് ജ്യൂസ് ഇവയ്ക്ക് നൽകും. ഇവയുടെ കൊക്കിനും കാലിനും തൊലിയ്ക്കും മഞ്ഞ നിറമാണ്. എംപറർ ചിക്കൻ എന്നും ഇവ അറിയപ്പെടുന്നു. മൃദുലമായ ഘടനയും സ്വാദിഷ്ടമായ രുചിയും ഇവയെ വ്യത്യസ്തമാക്കുന്നു. അതേ സമയം, റെസ്റ്റോറന്റിന്റെ വാദങ്ങൾ മാർക്കറ്റിംഗ് തന്ത്രങ്ങളാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360