
കാബൂൾ: മ്യാൻമർ - തായ്‌ലൻഡ് ഭൂകമ്പത്തിന്റെ ഭീതി വിട്ടുമാറും മുന്നേ അഫ്ഗാനിസ്ഥാനിൽ ഇരട്ട ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 4.51ന് വടക്കൻ അഫ്ഗാനിസ്ഥാനിൽ 4.3 റിക്ടർ സ്കെയിൽ തീവ്രതയിലെ ഭൂചലനമുണ്ടായി. പിന്നാലെ 5.16ന് 4.7 തീവ്രതയിലെ ചലനവും ഇതേ മേഖലയിലുണ്ടായി. ആളപായമോ നാശനഷ്ടമോ ഇല്ല. കാബൂളിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |