SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു

pic

വിജയവാഡ: സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകൻ മാർക് ശങ്കറിന് (8) പൊള്ളലേറ്റു. കുട്ടിക്ക് കാലിനും കൈയ്യിലും പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. നിലവിൽ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് മാർക് ശങ്കർ. അമ്മ അന്ന ലെസ്‌നേവയ്ക്കൊപ്പം സിംഗപ്പൂരിലാണ് മാർക് കഴിയുന്നത്. വിവരം അറിഞ്ഞ് പവൻകല്യാൺ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു.

സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ 30 മിനിറ്റിനുള്ളിൽ തീ അണച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 15 വിദ്യാർത്ഥികൾ ഉൾപ്പെടെ 19 പേർക്കാണ് പരിക്കേറ്റത്. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷം ആരംഭിച്ചു.

രക്ഷാപ്രവർത്തകർ എത്തിയപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലും മൂന്നാം നിലയിലും തീ കണ്ടെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സമീപത്ത് ജോലി ചെയ്തിരുന്നവരും നിർമ്മാണ തൊഴിലാളികളും തീപിടുത്തത്തിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിൽ സഹായിച്ചത്. മുൻ നിശ്ചയ പ്രകാരം ഡംബ്രിഗുഡ മണ്ഡലത്തിലെ കുരിഡി ഗ്രാമം ഇന്നലെ സന്ദർശിച്ച ശേഷമാണ് പവൻ കല്യാൺ സിംഗപ്പൂരിലേക്ക് പോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360