SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

എൻജിനിൽ മുയൽ കുടുങ്ങി, വിമാനത്തിന് അടിയന്തര ലാൻഡിംഗ്

pic

വാഷിംഗ്ടൺ: എൻജിനുകളിൽ ഒന്നിന് തീപിടിച്ചതിന് പിന്നാലെ അമേരിക്കയിൽ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. കഴിഞ്ഞ ഞായറാഴ്ച ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാനഡയിലെ എഡ്മൺടണിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ടേക്ക്-ഓഫിന് മുമ്പ് ഒരു മുയൽ എൻജിനിൽ കുടുങ്ങിയതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറയുന്നു. പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ വലത് എൻജിനിൽ തീ ശ്രദ്ധയിൽപ്പെട്ട പിന്നാലെ പൈലറ്റ് ഡെൻവറിൽ തന്നെ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. 153 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360