SignIn
Kerala Kaumudi Online
Thursday, 22 October 2026 11.43 PM IST

ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു

pic

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് ഛായാഗ്രാഹകൻ ബില്ലി വില്യംസ് (95) അന്തരിച്ചു. ഈമാസം 21നായിരുന്നു അന്ത്യമെന്ന് അധികൃതർ അറിയിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ വിഖ്യാത ചിത്രമായ 'ഗാന്ധി"യിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്‌കാർ പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു.

സാൻ ഫെറി ആൻ (1965)​ എന്ന ചിത്രത്തിലൂടെയാണ് ബില്ലി സിനിമാ രംഗത്തെത്തിയത്. വിമൺ ഇൻ ലവ് (1969)​ എന്ന ചിത്രത്തിലൂടെ ആദ്യ ഓസ്കാർ നോമിനേഷൻ നേടി. ദ എക്‌സോർസിസ്റ്റ്,​ ബില്യൺ ഡോളർ ബ്രെയിൻ,​ ദ വിൻഡ് ആൻഡ് ദ ലയൺ,​ ഡെവിൾസ് അഡ്വക്കേറ്റ്,​ ഷാഡോ ഒഫ് ദ വുൾഫ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. 1996ൽ ഛായാഗ്രാഹകൻ എന്ന നിലയിൽ വിരമിച്ചു. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട ശില്പശാലകളിലും മറ്റും അദ്ദേഹം പങ്കെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360