SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

അമേരിക്കൻ നടി ലൊറേറ്റ സ്വിറ്റ് അന്തരിച്ചു

g

വാഷിംഗ്ടൺ: അമേരിക്കൻ ടെലിവിഷൻ, നാടക നടി ലൊറേറ്റ സ്വിറ്റ് (87) അന്തരിച്ചു. വെള്ളിയാഴ്ച ന്യൂയോർക്ക് സിറ്റിയിലെ വസതിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ജനപ്രിയ സീരീസായ മാഷിലൂടെ (1972-1983) ശ്രദ്ധനേടിയ ലൊറേറ്റ രണ്ട് എമ്മി പുരസ്കാരങ്ങൾ നേടി. നാല് തവണ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടി. ദ മപ്പറ്റ് ഷോ, മിഷൻ: ഇംപോസിബിൾ, മർഡർ; ഷീ റോട്ട് തുടങ്ങി നിരവധി ടി.വി സീരീസുകളിലും ഷോകളിലും പ്രത്യക്ഷപ്പെട്ടു. ഏതാനും സിനിമകളിലും അഭിനയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360