SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

നൈജീരിയയിൽ ബോംബാക്രമണം

pic

അബുജ : വടക്കു കിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ മത്സ്യ മാർക്ക​റ്റിൽ ചാവേർ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ശരീരത്തിൽ സ്‌ഫോടക വസ്തു ഘടിപ്പിച്ച സ്ത്രീ മാർക്ക​റ്റിലെ ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞു കയറി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. കഴിഞ്ഞ 16 വർഷമായി തീവ്രവാദ ഗ്രൂപ്പായ ബൊക്കൊ ഹറാമിന്റെ ആക്രമണങ്ങൾ തുടരുന്ന ഇടമാണ് ബോർണോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360