SignIn
Kerala Kaumudi Online
Monday, 21 September 2026 7.26 PM IST

മ്യാൻമറിൽ വ്യോമാക്രമണം: 22 മരണം

pic

നെയ്‌‌പിഡോ: മദ്ധ്യ മ്യാൻമറിലെ ബുദ്ധവിഹാര കേന്ദ്രത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ അടക്കം 23 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ 1ന് സാഗൈങ്ങ് മേഖലയിലെ ലിൻ താ ലൂ ഗ്രാമത്തിലായിരുന്നു സംഭവം. ആഭ്യന്തര സംഘർഷത്തിന്റെയും മാർച്ചിലെ ഭൂകമ്പത്തിന്റെയും പശ്ചാത്തലത്തിൽ വീട് നഷ്ടമായ നിരവധി പേർ ബുദ്ധവിഹാരത്തിൽ അഭയംതേടിയിരുന്നു. ഇവർ തങ്ങിയ ഹാൾ ആക്രമണത്തിനിടെ പൂർണമായും തകർന്നു.

2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാൻമറിൽ ആഭ്യന്തര സംഘർഷം തുടരുകയാണ്. വിമത ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പട്ടാള ഭരണകൂടത്തിന്റെ ആക്രമണങ്ങൾ ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360