SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.46 AM IST

റഷ്യയിൽ ഭൂചലനം

f

മോസ്കോ: റഷ്യയിലെ വിദൂര കിഴക്കൻ മേഖലയിലെ കാംച‌റ്റ്‌ക ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 8.07നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സുനാമി ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ജൂലായിൽ ഇതേ മേഖലയിലുണ്ടായ ഭൂചലനം റഷ്യ, ജപ്പാൻ, യു.എസ് തീരങ്ങളിൽ സുനാമിത്തിരകൾക്ക് കാരണമായിരുന്നു. മോസ്കോയിൽ നിന്ന് 6,800 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപർവതങ്ങൾ നിറഞ്ഞ കാംച‌റ്റ്‌ക ഉപദ്വീപ് ഭൂകമ്പ സാദ്ധ്യത കൂടിയ പ്രദേശമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360