SignIn
Kerala Kaumudi Online
Friday, 23 October 2026 3.20 AM IST

ദയാവധം നിയമവിധേയമാക്കി യുറുഗ്വായ്

pic

മോണ്ടിവിഡീയോ: ദയാവധം നിയമവിധേയമാക്കി തെക്കേ അമേരിക്കൻ രാജ്യമായ യുറുഗ്വായ്‌. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 31 അംഗങ്ങളിൽ 20 പേരും നിയമത്തെ അനുകൂലിച്ചു. ഇതോടെ, ദയാവധം അനുവദിക്കുന്ന ബിൽ പാസാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമായി യുറുഗ്വായ്‌ മാറി.

ബിൽ പ്രകാരം,​ കഠിന വേദനയോടെ ജീവിക്കുന്ന,​ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഒരു രോഗത്തിന്റെ ഗുരുതര ഘട്ടത്തിലുള്ളവർക്ക് വൈദ്യ സഹായത്തോടെ ദയാവധം അനുവദിക്കും. 18 വയസിന് മുകളിലുള്ള പൗരന്മാർ ആയിരിക്കണം. ഇവർ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ആകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360