SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഇറാൻ കപ്പൽ ആക്രമിച്ച സംഭവം: മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്

s

 വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിനുശേഷം മടങ്ങിയ കപ്പലാണ് തകർന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അലയൊലികൾ സ്വന്തം രാജ്യത്തിന്റെ പിന്നിലെത്തുമ്പോൾ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്നില്ല. രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണം അടിയറ വച്ച പ്രധാനമന്ത്രിയാണ് മോദി.

- രാഹുൽ ഗാന്ധി

ലോക്‌സഭാ പ്രതിപക്ഷ നേതാവ്

 ഇന്ത്യയുടെ അതിഥികളായി വന്നവരാണ് അമേരിക്കൻ ആക്രമണത്തിൽ നാമാവശേഷമായത്. സംഭവത്തിൽ മോദി സർക്കാർ അപലപിക്കുകയോ ​ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തില്ല

- മല്ലികാർജ്ജുൻ ഖാർഗെ

കോൺഗ്രസ് അദ്ധ്യക്ഷൻ

 മോദിയുടെ മൗനം രാജ്യവിരുദ്ധം

-പവൻ ഖേര

കോൺഗ്രസ് നേതാവ്

 അസാധാരണമായ സംഭവമാണ് നടന്നത്. അമേരിക്കൻ നടപടി ഇന്ത്യയ്‌ക്കുമേലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലും മോദി സർക്കാർ നിശബ്‌ദമാണ്. ഒരുകാലത്തും ഒരു സർക്കാരും ഇത്രയധികം ഭീരുക്കളായിരുന്നില്ല

-ജയറാം രമേശ്

കോൺഗ്രസ് നേതാവ്

 ഇന്ധന ക്ഷാമമില്ല: കേന്ദ്രം

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കു നീക്കം തടസപ്പെട്ടെങ്കിലും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും വിതരണത്തിൽ റേഷൻ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ. അതേസമയം,കാനഡയും ഓസ്ട്രേലിയയും പ്രകൃതി വാതകം വാഗ്ദാനം ചെയ്‌തു. ഇന്ധനം ഇറക്കുമതിക്കുള്ള ചർച്ചകൾ സജീവമാണ്. പാചകവാതകം,പ്രകൃതി വാതകം എന്നിവ ആവശ്യത്തിനുണ്ട്. ഓസ്ട്രേലിയ,കാനഡ രാജ്യങ്ങൾ പ്രകൃതി വാതകം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തു. പ്രധാന എണ്ണ ഉത്പാദകർ,വ്യാപാരികൾ,അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐ.ഇ.എ),പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്) എന്നിവയുമായി ഇന്ത്യ ചർച്ച നടത്തുന്നു. ഇന്ത്യയിലേക്ക് എണ്ണയുമായിവരുന്ന കപ്പലുകൾക്ക് ഇൻഷ്വറൻസ് ലഭിക്കാൻ യു.എസുമായി ചർച്ച നടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360