SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

അഭ്യൂഹങ്ങൾ തള്ളി നെതന്യാഹു

d

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അധികൃതർ ആവർത്തിച്ച് തള്ളുമ്പോഴും വിവാദങ്ങൾ ഒഴിയുന്നില്ല. നെതന്യാഹു കൊല്ലപ്പെടുകയോ രാജ്യംവിടുകയോ ചെയ്തിട്ടുണ്ടാകാമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വീഡിയോ പുറത്തുവിട്ടാണ് നെതന്യാഹുവിന്റെ മറുപടി.


 ആറ് വിരലുകൾ !


കഴിഞ്ഞ ആഴ്ച പുറത്തുവന്ന നെതന്യാഹുവിന്റെ അഭിസംബോധനാ വീഡിയോ എ.ഐ ആണെന്നും നെതന്യാഹുവിന് പകരം അദ്ദേഹവുമായി സാദൃശ്യമുള്ള അപരനെ ഉപയോഗിച്ചെന്നും പ്രചാരണം. നെതന്യാഹുവിന്റെ കൈയിൽ ആറ് വിരലുകൾ ഉണ്ടെന്ന തരത്തിലെ ചിത്രങ്ങളും പ്രചരിച്ചു.


 കോഫി ഷോപ്പിൽ...


ജെറുസലേമിലെ കഫേയിൽ കോഫി കുടിക്കുന്നതിന്റെ വീഡിയോ ഞായറാഴ്ച പോസ്റ്റ് ചെയ്ത് നെതന്യാഹുവിന്റെ മറുപടി. ക്യാമറയ്ക്ക് നേരെ തന്റെ കൈകൾ ഉയർത്തി തനിക്ക് ആറ് വിരലുകൾ ഇല്ലെന്നും കാട്ടി. വീഡിയോ ഡീപ്പ് ഫേക്ക് ആണെന്ന് എക്സിൽ ആരോപണം. ഇതോടെ നെതന്യാഹുവിന്റെ സന്ദർശന ഫോട്ടോകൾ കഫേയും പുറത്തുവിട്ടു


 വീണ്ടും വീഡിയോ,

വീണ്ടും സംശയം

നെതന്യാഹു ജെറുസലേമിൽ സാധാരണക്കാരും സൈനികരുമായും സംസാരിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്ത്. എന്നാൽ, കഫേ സന്ദർശനത്തിന്റെയും ഇന്നലത്തെയും വീഡിയോകളിൽ നെതന്യാഹു ഒരേ വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. അതിനാൽ രണ്ടു വീഡിയോകളും ഒരേ സമയം ചിത്രീകരിച്ചതാണോ എന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360