SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ലെബനനിൽ മൂന്ന് മരണം

a

 ഇസ്രയേൽ ആക്രമണത്തിൽ തെക്കൻ ലെബനനിലെ മൂന്ന് യു.എൻ നിരീക്ഷകർ കൊല്ലപ്പെട്ടു.യു.എൻ ഇടക്കാല സേന (യു.എൻ.ഐ.എഫ്.ഐ.എൽ) അംഗങ്ങളായ ഇന്തോനേഷ്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.സ്ഫോടനത്തിൽ സംഘത്തിന്റെ വാഹനം തകർന്നു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗരുതരമാ‍ണ്. ബനി ഹയ്യാൻ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

മരണത്തിൽ അന്വേഷണം ആരംഭിച്ചതായി യു.എൻ ദൗത്യസംഘം അറിയിച്ചു.കൊല്ലപ്പെട്ട സമാധാന സേനാംഗം തങ്ങളുടെ പൗരനാണെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേലി ആക്രമണത്തിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ലെബനൻ സൈന്യവും പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്.ലബാനാനിൽ സാധാരണക്കാർക്കു നേരെയും ഇസ്രയേൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ 1,200 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360