SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ആർട്ടെമിസ് 2 സഞ്ചാരികളുടെ ജോലി

a

ആർട്ടെമിസ് 2 വിക്ഷേപണം കഴിഞ്ഞ് ആദ്യ 24 മണിക്കൂർ,എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പേടകം ഭൂമിക്ക് അടുത്തായിത്തന്നെയാവും.

റോക്കറ്റിന്റെ മുകൾഭാഗം ഉപയോഗിച്ച് 'പ്രോക്സിമിറ്റി ഓപ്പറേഷൻസ് ഡെമോൺസ്‌ട്രേഷൻ' നടത്തും. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ നിർമിതബുദ്ധി സംവിധാനങ്ങൾ പരാജയപ്പെട്ടാൽ,പേടകം എങ്ങനെ സ്വയം നിയന്ത്രിക്കാം എന്ന് നോക്കുന്ന മാന്വൽ പൈലറ്റിങ് പരീക്ഷണമാണിത്.

പേടകം മുന്നോട്ട് യാത്ര തുടരുന്നതോടെ സഞ്ചാരികൾ തുടർന്നുള്ള ശാസ്ത്രപരീക്ഷണങ്ങളും വൈദ്യശാസ്ത്രപരീക്ഷണങ്ങളും ആരംഭിക്കും.

ഭൂമിയുടെ കാന്തികവലയത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനാൽ ബഹിരാകാശവികിരണങ്ങൾ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിന് സഞ്ചാരികൾ സ്വയം വിധേയരാവും. ഉറക്കം, സമ്മർദം എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങൾ ധരിക്കും.കൂടാതെ, ബഹിരാകാശത്തെ ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനായി സി.പി.ആർ പരിശീലനവും അവർ നടത്തും.

 പുതിയ ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനത്തിന്റെ പരീക്ഷണമാണ് ആർട്ടെമിസ് 2 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.പരമ്പരാഗത റേഡിയോ തരംഗങ്ങൾക്ക് പകരം വെളിച്ചം ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്നു എന്നതാണ് ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ സവിശേഷത.ഇതിന്റെ സഹായത്തോടെ എച്ച്.ഡി. ദൃശ്യമികവുള്ള വീഡിയോ ദൃശ്യങ്ങൾ ഭൂമിയിലേക്ക് അയയ്ക്കാനാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360