SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

റഷ്യൻ മിസൈൽ എൻജിനിയർ അലക്സാണ്ടർ ലിയനോവ് അന്തരിച്ചു

pic

മോസ്കോ: പ്രശസ്ത റഷ്യൻ മിസൈൽ എൻജിനിയർ അലക്സാണ്ടർ ലിയനോവ് (74) അന്തരിച്ചു. ബ്രഹ്മോസ്, റഷ്യയുടെ സിർകോൺ തുടങ്ങിയ മിസൈലുകൾ വികസിപ്പിച്ചതിൽ നിർണായക പങ്കുവഹിച്ചു. റഷ്യൻ റോക്കറ്റ് ഡിസൈൻ സ്ഥാപനമായ എൻ.പി.ഒ മാഷിനോ സ്ട്രോയേനിയയുടെ സി.ഇ.ഒയും ചീഫ് ഡിസൈനറുമായിരുന്നു.

ഇന്ത്യയുടെ ഡി.ആർ.ഡി.ഒയും എൻ.പി.ഒ മാഷിനോ സ്ട്രോയേനിയയും സംയുക്തമായി രൂപീകരിച്ച ഡൽഹി ആസ്ഥാനമായ ബ്രഹ്മോസ് എയറോസ്‌പേസാണ് ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് നിർമ്മിക്കുന്നത്.

1,500 കിലോമീറ്റർ വരെ പരിധിയുള്ള, ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള സിർകോൺ ഹൈപ്പർസോണിക് ക്രൂസ് മിസൈലിന്റെ പിതാവായാണ് ലിയനോവ് അറിയപ്പെടുന്നത്. അവൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ, പി -800 ഒനിക്സ് മിസൈൽ, ബാസ്റ്റിയൻ കോസ്റ്റൽ ഡിഫൻസ് സിസ്റ്റം തുടങ്ങി റഷ്യൻ പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഒട്ടേറെ നേട്ടങ്ങളുടെ ഭാഗമാകാൻ ലിയനോവിന് കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360