SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ഖനി തൊഴിലാളികളെ രക്ഷിച്ചു

pic

മോസ്‌കോ: റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയിനിലെ ലുഹാൻസ്‌കിൽ ഭൂഗർഭ കൽക്കരി ഖനിയിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപെടുത്തി. ഖനിയിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെന്നും തൊഴിലാളികൾ സുരക്ഷിതരാണെന്നും ലുഹാൻസ്ക് ഭരണകൂട തലവൻ ലിയനിഡ് പസേച്‌നിക് പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ല. ഖനിയിലേക്ക് ഊർജ്ജ വിതരണം നടത്തുന്ന ഒരു പവർ സബ് സ്റ്റേഷന് നേരെ യുക്രെയിൻ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. വൈദ്യുതി നിലച്ചതോടെ തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360