SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഭീകരാക്രമണം: നൈജീരിയയിൽ 26 മരണം

pic

അബുജ: വടക്കൻ നൈജീരിയയിൽ മൂന്നിടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ഹോർണോ സ്റ്റേറ്റിലെ പൊലീസ് ആസ്ഥാനം ആക്രമിച്ച അക്രമികൾ നാല് പൊലീസുകാരെ കൊലപ്പെടുത്തി. പിന്നാലെ ബെന്യൂ സ്റ്റേറ്റിൽ പതിനേഴ് പേരെ വധിച്ചു. ഈസ്റ്റർ ദിനത്തിൽ കഡൂന സ്റ്റേറ്റിലെ അരികോ ഗ്രാമത്തിലായിരുന്നു മൂന്നാമത്തെ ആക്രമണം. ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുത്ത അഞ്ച് പ്രദേശവാസികളെ അക്രമികൾ വെടിവച്ചു കൊന്നു. ഇവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 31 പേരെ സുരക്ഷാ സേന രക്ഷപെടുത്തി. ഐസിസുമായി ബന്ധമുള്ള ഭീകര സംഘടനയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360