SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ട്രംപിന്റെ വിരുന്നിൽ വെടിവയ്‌പ്, പ്രതിയെ പിടികൂടി, ട്രംപ് സുരക്ഷിതൻ

trump

വാഷിംഗ്ടൺ : യു.എസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാദ്ധ്യമപ്രവർത്തകർക്ക് നൽകിയ വിരുന്നിന് നേരെ വെടിവയ്പ്. സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ തറച്ചതിനാൽ നിസാര പരിക്കോടെ രക്ഷപ്പെട്ടു. വിരുന്ന് റദ്ദാക്കി. ഇറാൻ യുദ്ധമായി ബന്ധമില്ലെന്ന് ട്രംപ് പറഞ്ഞു.

ശനിയാഴ്ച രാത്രി 8.36ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 6.06ന്) വൈറ്റ് ഹൗസിന് സമീപം 'വാഷിംഗ്ടൺ ഹിൽട്ടൺ' ഹോട്ടലിലായിരുന്നു സംഭവം.

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് ഡിന്നർ നടന്ന ഹാളിന് പുറത്ത് ഹോട്ടൽ ലോബിയിലെ സുരക്ഷാ ചെക്ക്പോയിന്റിലേക്ക് കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ഇരച്ചുകയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് വെടി ഉതിർത്തത്. പ്രതിയെ കീഴ്പ്പെടുത്തി. പരിഭ്രാന്തരായ ട്രംപിനെയും ഭാര്യയെയും മറ്റു വിശിഷ്ട വ്യക്തികളെയും മിനിറ്റുകൾക്കുള്ളിൽ ഒഴിപ്പിച്ചു.


# ലക്ഷ്യം ട്രംപും

ഉദ്യോഗസ്ഥരും

ട്രംപിനെയും ഉദ്യോഗസ്ഥരെയുമാണ് ലക്ഷ്യമിട്ടതെന്ന് നിഗമനം. കൈവശം രണ്ട് തോക്കുകളും നിരവധി കത്തികളും ഉണ്ടായിരുന്നു.

അദ്ധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമായ അലൻ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360