SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ഹോർമുസ് തുറക്കണമെന്ന് ഇറാൻ അപേക്ഷിച്ചു : ട്രംപ്

a

വാഷിംഗ്ടൺ: ഇറാൻ തകർച്ചയുടെ വക്കിലാണെന്നും ആഭ്യന്തര സാഹചര്യങ്ങൾ മോശമാകുകയാണെന്നും ഹോർമുസ് തുറന്നു നൽകണമെന്നും ആവിശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.അതേസമയം, ഹോർമുസ് തുറക്കണമെന്ന് ഏതു മാർഗത്തിലൂടെയാണ് ഇറാൻ ആവശ്യപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.

ലോകത്തെ പ്രധാന കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. ഹോർമുസ് വഴി ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം തടയാനും ടെഹ്റാനെ സാമ്പത്തികമായി സമ്മർദത്തിലാക്കാനുമാണ് യു.എസ് ഉപരോധം. ഉപരോധം പിൻവലിക്കുന്നതുവരെ ഹോർമുസ് തുറക്കില്ലെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. ‌

അതേസമയം, ഇറാൻ–യുഎസ് രണ്ടാംഘട്ട ചർച്ചകളുടെ മുന്നോടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വീണ്ടും ഇസ്‌ലാമാബാദിലെത്തുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി അറഗ്ചി പാക്കിസ്ഥാനിൽ എത്തിയേക്കുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360