SignIn
Kerala Kaumudi Online
Thursday, 25 June 2026 2.59 AM IST

സ്വാതന്ത്ര്യം ആഘോഷിക്കാൻ പാസ്‌പോർട്ടിൽ ട്രംപിന്റെ ചിത്രം

f

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രത്തോടെയുള്ള ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ട് അവതരിപ്പിച്ച് യു.എസ്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ഈ പാസ്‌പോർട്ടിനെ 'പേട്രിയറ്റ് പാസ്‌പോർട്ട് ' എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ആദ്യമായാണ് സിറ്റിംഗ് പ്രസിഡന്റിന്റെ ചിത്രം യു.എസ് പാസ്‌പോർട്ടിൽ പ്രത്യക്ഷപ്പെടുന്നത്. അകത്തെ കവറിലുള്ള ചിത്രത്തിന് താഴെ സ്വർണ നിറത്തിലെ മഷിയിൽ ട്രംപിന്റെ ഒപ്പ് കാണാം. മറ്റ് പേജുകളിൽ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചരിത്ര ചിത്രങ്ങളുമുണ്ട്. അന്താരാഷ്ട്ര യാത്രയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡി.സിയിലെ പാസ്‌പോർട്ട് ഏജൻസിയിൽ നേരിട്ട് അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് ഇവ നൽകുക. ജൂലായിൽ വിതരണം തുടങ്ങും. അധിക നിരക്ക് ഈടാക്കില്ല. ഏകദേശം 30,000ത്തോളം കോപ്പികളാകും പ്രിന്റ് ചെയ്യുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360