SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

അഴിമതി: ചൈനയിൽ മുൻ മന്ത്രിമാർക്ക് 'ഇളവോടെ' വധശിക്ഷ

pic

ബീജിംഗ്: ചൈനയിൽ മുൻ പ്രതിരോധ മന്ത്രിമാരായ വെയ് ഫെംഗ്ഹേ,​ ലീ ഷാങ്ങ്ഫൂ എന്നിവർക്ക് അഴിമതിക്കേസിൽ വധശിക്ഷ വിധിച്ച് സൈനിക കോടതി. രണ്ട് വർഷത്തെ ഇളവോടെയുള്ള വധശിക്ഷയാണ് (സ‌സ്‌പെൻഡഡ് ഡെത്ത് സെന്റൻസ്) വിധിച്ചത്. ചൈനീസ് നിയമപ്രകാരം ഇത്തരം വധശിക്ഷ രണ്ടു വർഷത്തേക്ക് നടപ്പാക്കില്ല. രണ്ട് വർഷത്തിനിടെ പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിൽ ശിക്ഷ ജീവപര്യന്തമാക്കി മാറ്റും. ആ ശിക്ഷയിൽ ഇളവോ പരോളോ ലഭിക്കില്ല. അതേസമയം ഫെംഗ്ഹേയുടെയും ഷാങ്ങ്ഫൂവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി. രാഷ്ട്രീയ ചുമതലകൾ വഹിക്കുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റോക്കറ്റ് ഫോഴ്സിന്റെ മേധാവിമാരായിരുന്നു ഇരുവരും. ജോലി അവസരം അടക്കം അനധികൃത സഹായങ്ങൾ ചെയ്തുകൊടുത്ത ഇവർ വൻ തുകയും അമൂല്യ വസ്തുക്കളും കൈക്കൂലിയായി നേടിയെന്നാണ് കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360