SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

ഹാന്റാ വൈറസ് കപ്പൽ നെതർലൻഡ്സിലേക്ക്

pic

മാഡ്രിഡ്: ഹാന്റാ വൈറസ് രോഗ വ്യാപനം സ്ഥിരീകരിച്ച 'എം.വി ഹോണ്ടിയസ് " ആഡംബര കപ്പൽ സ്‌പെയിനിൽ നിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് യാത്ര തുടങ്ങി. 25 ജീവനക്കാരും രണ്ട് ആരോഗ്യ പ്രവർത്തകരും കപ്പലിലുണ്ട്. ഇവർക്ക് രോഗലക്ഷണങ്ങളില്ല. നെതർലൻഡ്സിലെത്തിയ ശേഷം 42 ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റും. കപ്പൽ പൂർണമായും അണുവിമുക്തമാക്കും.

കപ്പലിലുണ്ടായിരുന്ന 87 യാത്രക്കാരെ സ്പെയിനിൽ നിന്ന് അതത് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിൽ കൊണ്ടുപോയി. രണ്ട് ഇന്ത്യക്കാർ അടക്കം 35 ജീവനക്കാരെ നെതർലൻഡ്സിലെത്തിച്ചു. എം.വി ഹോണ്ടിയസ് ഡച്ച് കപ്പലായതിനാൽ, ജീവനക്കാരുടെയും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുടെയും ഉത്തരവാദിത്വം നെതർലൻഡ്സ് ഏറ്റെടുത്തിരിക്കുകയാണ്. അതേ സമയം, സ്പാനിഷ് പൗരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഹാന്റാ വൈറസ് ബാധിച്ച യാത്രികരുടെ എണ്ണം 11 ആയി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360