SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

84 ദിവസം ഇവിടെ അസ്തമയമില്ല

s

അലാസ്ക: ആർട്ടിക് മേഖലയിലെ ഉത്ക്യാഗ്വിക്കിൽ ഇനി അടുത്ത 84 ദിവസത്തേക്ക് സൂര്യൻ അസ്തമിക്കില്ല. അമേരിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശമാണിത്. തുടർച്ചയായ 84 ദിവസം ഇവിടെ പകലാണ്. ആഗസ്റ്റ് രണ്ടുവരെ സൂര്യൻ ചക്രവാളത്തിന് മുകളിൽ തുടരും. നഗരം 'മിഡ്‌നൈറ്റ് സൺ' എന്നറിയപ്പെടുന്ന പ്രതിഭാസത്തിലേക്കാണ് പ്രവേശിക്കുന്നത്. ഇത് ഭൂമിയുടെ ധ്രുവങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ കാണുന്ന പ്രതിഭാസമാണ്. ആർട്ടിക് സർക്കിളിന് 500 കിലോമീറ്ററിലധികം വടക്കാണിത്. പ്രദേശത്ത് ഏകദേശം മൂന്ന് മാസക്കാലം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൂര്യപ്രകാശം ലഭിക്കും. ശൈത്യകാലത്ത് ഇതിന് വിപരീതമായ പ്രതിഭാസവും സംഭവിക്കുന്നു.

'ധ്രുവരാത്രി' എന്ന പ്രതിഭാസത്തിനിടെ 60 ദിവസത്തിലധികം സൂര്യൻ പൂർണമായും അപ്രത്യക്ഷമാകും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും സൂര്യനെ ചുറ്റിയുള്ള അതിന്റെ ഭ്രമണപഥവുമാണ് പ്രതിഭാസങ്ങൾക്ക് കാരണം. ഭൂമി അതിന്റെ ഭ്രമണപഥത്തിൽ ഏകദേശം 23.5 ഡിഗ്രി ചരിഞ്ഞാണ്. ഭൂമി സൂര്യനെ ചുറ്റുന്നതിനാൽ, ഈ ചരിവ് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വർഷം മുഴുവനും വ്യത്യസ്ത അളവിൽ സൂര്യപ്രകാശം ലഭിക്കാൻ കാരണമാകുന്നു.

ഉത്തരധ്രുവം ഈ കാലത്ത് സൂര്യനിലേക്ക് ചരിഞ്ഞിരിക്കുന്നതിനാൽ ആർട്ടിക് സർക്കിളിന് മുകളിലുള്ള പ്രദേശങ്ങളിൽ സൂര്യൻ ചക്രവാളത്തിലേക്ക് അത്രയധികം താഴ്ന്നുപോകാത്തതിനാൽ നിരന്തരം പ്രകാശമാനമായി തുടരുന്നു. അർദ്ധരാത്രിയിലും ഇതോടെ പകൽ വെളിച്ചം ദൃശ്യമാകുന്നു. ഇതിന് വിപരീതമായി, ശൈത്യകാലത്ത് ഉത്തരധ്രുവം സൂര്യനിൽ നിന്ന് അകന്ന് ചരിഞ്ഞിരിക്കുന്നു. ആ സമയത്ത് സൂര്യപ്രകാശം നേരിട്ട് എത്താത്തതിനാൽ ആഴ്ചകളോളം ഈ പ്രദേശങ്ങൾ ഇരുട്ടിൽ തുടരുന്നു. ശാസ്ത്രജ്ഞർക്ക്ഭൂമിയുടെ ഭ്രമണപഥം, അന്തരീക്ഷ മാറ്റങ്ങൾ, അസാധാരണമായ പാരിസ്ഥിതിക സാഹചര്യളോടുള്ള മനുഷ്യന്റെ പൊരുത്തപ്പെടൽ എന്നിവയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതാണ് ഇത്തരം പ്രതിഭാസങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360