
സാന്റിയാഗോ: ചിലിയിലെ ആന്റോഫഗാസ്ത മേഖലയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 5.52നായിരുന്നു (ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 3.22) സംഭവം. കലാമ നഗരത്തിൽ നിന്ന് 31 കിലോമീറ്റർ അകലെ അറ്റക്കാമ മരുഭൂമിയിൽ 100 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ആളപായമോ ഗുരുതര നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |